headerlogo
recents

'ആരോഗ്യം ചെറു ധാന്യങ്ങളിലൂടെ പദ്ധതിക്ക് ' തുടക്കം കുറിച്ചു

പദ്ധതിയുടെ ഉദ്ഘാടനം കൊളായി എ എൽ പി സ്കൂളിൽ പിടിഎ റഹീം എംഎൽഎ നിർവഹിച്ചു.

 'ആരോഗ്യം ചെറു ധാന്യങ്ങളിലൂടെ പദ്ധതിക്ക് ' തുടക്കം കുറിച്ചു
avatar image

NDR News

30 Dec 2023 07:02 PM

  കുന്ദമംഗലം: അന്താരാഷ്ട്ര ചെറു ധാന്യ വർഷത്തിൽ കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയിൽ 'ആരോഗ്യം ചെറു ധാന്യങ്ങളിലൂടെ പദ്ധതിക്ക്' തുടക്കം ആവുന്നു. ഉപജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലെയും അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് മില്ലറ്റ് ബോധവൽക്കരണം നടത്തുകയും മുഴുവൻ പേരും മില്ലറ്റ് കൃഷി ചെയ്യുകയും ആണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

  കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ ജെ പോളിന്റെ ആശയ സാക്ഷാത്കരണമായ ഈ പരിപാടി കുന്ദമംഗലം എച്ച് എം ഫോറം ഏറ്റെടുത്ത് നടപ്പിലാക്കുകയാണ്. കൃഷിക്ക് ആവശ്യമായ മില്ലറ്റ് വിത്തുകൾ ഹൈദരാബാദിലുള്ള ഭാരതീയ ചെറുധാന്യ ഗവേഷണ കേന്ദ്രം സൗജന്യമായി നൽകിയിട്ടുണ്ട്.

  വിളവെടുത്താൽ സംസ്കരണം ആവശ്യമില്ലാതെ നേരിട്ട് ഭക്ഷണമായി ഉപയോഗിക്കാൻ കഴിയുന്ന റാഗി, മണിച്ചോളം, കമ്പ് ഇവയുടെ വിത്തുകൾ ആണ് നൽകിയത്. ആരോഗ്യം ചെറു ധാന്യങ്ങളിലൂടെ പദ്ധതിയുടെ ഉദ്ഘാടനം കൊളായി എ എൽ പി സ്കൂളിൽ പിടിഎ റഹീം എംഎൽഎ നിർവഹിച്ചു. മുഴുവൻ വിദ്യാലയങ്ങൾക്കും ഉള്ള മില്ലറ്റ് വിത്ത് കിറ്റ് വിതരണം ചെയ്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ചു.

 സർക്കാറിന്റെ വനമിത്ര പുരസ്കാര ജേതാവ് വടയക്കണ്ടി നാരായണൻ മുഴുവൻ പ്രധാനാദ്ധ്യാപകർക്കും മില്ലറ്റ് ബോധവൽക്കരണ ക്ലാസ് നൽകി. പ്രധാനാധ്യാപകർ സ്കൂളു കളിൽ എത്തി സഹാധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അവബോധം നൽകും. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ ജെ പോൾ, ഗ്രാമപഞ്ചായത്ത് അംഗം എൻ പി ഷാജി, എച്ച് എം ഫോറം പ്രസിഡണ്ട് ജി എസ് രോഷ്‌മ, സ്കൂൾ പ്രധാന അധ്യാപിക കെ അജിത തുടങ്ങിയവർ സംസാരിച്ചു.

NDR News
30 Dec 2023 07:02 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents