headerlogo
recents

പട്നയില്‍ വിമാനം മേല്‍പ്പാലത്തിനടിയില്‍ കുടുങ്ങി

മേല്‍പ്പാലത്തിന്റെ ഉയരം മനസ്സിലാക്കാതെ ട്രക്ക് ഡ്രൈവര്‍ നീങ്ങിയതോടെയാണ് വിമാനം കുടുങ്ങിയത്

 പട്നയില്‍ വിമാനം മേല്‍പ്പാലത്തിനടിയില്‍ കുടുങ്ങി
avatar image

NDR News

31 Dec 2023 06:53 AM

പട്‌ന: എയര്‍ ഇന്ത്യയുടെ പഴയ വിമാനം റോഡ് മാര്‍ഗം കൊണ്ടുപോകവെ മേല്‍പ്പാലത്തിനടിയില്‍ കുടുങ്ങി. മുംബൈയില്‍ നിന്നും അസമിലേക്ക് ട്രക്കില്‍ കൊണ്ടുപോകവെ ബിഹാറിലെ മോതിഹരിയില്‍ പിപ്രകോതി മേല്‍പ്പാലത്തിനടിയിലാണ് വിമാനം കുടുങ്ങിയത്. തുടര്‍ന്ന് ദേശീയ പാതയില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. 

        മേല്‍പ്പാലത്തിന്റെ ഉയരം മനസ്സിലാക്കാതെ ട്രക്ക് ഡ്രൈവര്‍ നീങ്ങിയതോടെ യാണ് വിമാനം കുടുങ്ങിയ തെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് പ്രദേശവാസികളുടെ ഉള്‍പ്പെടെ സഹായത്താല്‍ പുറത്തെടുത്ത വിമാനം സുരക്ഷിതമായി അതേ ട്രക്കില്‍ അസമിലേക്ക് പുറപ്പെട്ടു. വിമാനം കുടുങ്ങിയെന്നറിഞ്ഞ് നിരവധിപേരാണ് പ്രദേശത്ത് തടിച്ചുകൂടിയത്. ഇതും ഗതാഗതക്കുരുക്കിന് കാരണമായി. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

NDR News
31 Dec 2023 06:53 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents