headerlogo
recents

പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കുട്ടി കർഷകർക്ക് സഹായവുമായി ജയറാം

ഇതേ അനുഭവമുണ്ടായിട്ടുളളതിനാൽ കുട്ടികളുടെ വേദന മനിസാലാക്കാൻ സാധിക്കുന്നതാണെന്നും ജയറാം പറഞ്ഞു.

 പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കുട്ടി കർഷകർക്ക്  സഹായവുമായി ജയറാം
avatar image

NDR News

02 Jan 2024 11:28 AM

ഇടുക്കി: 13 പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടി കർഷകരായ മാത്യുവിനെയും ജോർജിനെയും വീട്ടിൽ നടൻ ജയറാം സന്ദർശിക്കും. കുട്ടികൾക്ക് സാമ്പത്തിക സഹായം കൈമാറും. മന്ത്രിമാരായ സി ചിഞ്ചുറാണി റോഷി അഗസ്റ്റിൻ എന്നിവരും വീട് സന്ദർശിക്കും. ഇതേ അനുഭവമുണ്ടായിട്ടുളളതിനാൽ കുട്ടികളുടെ വേദന മനിസാലാക്കാൻ സാധിക്കുന്നതാണെന്നും ജയറാം പറഞ്ഞു.

     ഞായറാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവം. 17 ഉം 15ഉം വയസുകാരായ ജോർജിന്റെയും മാത്യുവിന്റെയും പശുക്കളാണ് ചത്തത്. സംഭവം കണ്ടു നിന്ന മാത്യുവിന് ദേഹസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഗുരുതരാവസ്ഥയിലുള്ള അഞ്ച് പശുക്കൾക്ക് മൃഗസംരക്ഷണവകുപ്പ് അധികൃതർ ചികിത്സ നൽകി. 

     മാത്യുവിനെ ഫോണിൽ വിളിച്ച മന്ത്രി ചിഞ്ചു റാണി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. മികച്ച കുട്ടിക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് മാത്യുവിനും ജോർജിനും ലഭിച്ചിട്ടുണ്ട്. മികച്ച കുട്ടിക്ഷീര കർഷകനുള്ള സംസ്ഥാന അവാർഡ് ജേതാവാണ് മാത്യു.

NDR News
02 Jan 2024 11:28 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents