നന്ദിയിൽ കടലിൽ കാണാതായ റസാക്കിനെ കണ്ടെത്താനായില്ല
വിവരം അറിയിച്ചിട്ടും അധികൃതർ തക്കതായ നടപടികൾ സ്വീകരിച്ചില്ലെന്ന് പരാതി

നന്തി: വളയിൽ കടലിൽ മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കെ കാറ്റിലും മഴയിലും ഇടിമിന്നലും പെട്ട് കാണാതായ മത്സ്യത്തൊഴിലാളി റസാക്കിനായുള്ള തിരച്ചിൽ തുടരുന്നെങ്കിലും ഇരുവരെ വിവരമൊന്നും ലഭിച്ചില്ല കോസ്റ്റ് ഗാർഡ ഡ് , എൻഫോഴ്സ്മെന്റ് മത്സ്യത്തൊഴിലാളികൾ ഇവരുടെ സംയുക്ത നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുന്നതെന്ന് തഹസിൽ ദാർ പറഞ്ഞു. ഇന്നലെ വൈകിട്ടാണ് റസാക്കിനെ കടലിൽ കാണാതായത്. തോണിയിൽ മത്സ്യബന്ധനത്തിൽ പോയപ്പോൾ രണ്ടു പേരാണ് ഉണ്ടായിരുന്നത്. അതിൽ ഒരാളായ അഷ്റഫിനെ ഇന്നലെത്തന്നെ മത്സ്യത്തൊഴിലാളികൾ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചിരുന്നു.
സംഭവം നടന്ന വിവരം അറിയിച്ചിട്ടും അധികൃതർ തക്കതായ നടപടികൾ സ്വീകരിച്ചില്ലെന്ന് പരാതിയുണ്ട്. ഇന്ന് രാവിലെ നന്തിയിൽ ജനങ്ങൾ ഹൈവേ ഉപരോധിച്ചിരുന്നു. അതുവഴി വന്ന എംഎൽഎയും തടഞ്ഞു വച്ചു. നാട്ടുകാരുടെ പ്രതിഷേധത്തി നൊടുവിലാണ് ഹോസ്റ്റൽ ഡിപ്പാർട്ട്മെൻറ് നന്തിയിലെത്തിയത്.
തിരച്ചിലിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന തഹസിൽദാരുടെ ഉറപ്പു പ്രകാരം പ്രതിഷേധ പരിപാടി അവസാനിപ്പിക്കുകയായിരുന്നു. തിരച്ചിൽ പുരോഗമിക്കുന്നുണ്ടെങ്കിലും റസാക്ക് പ്രത്യക്ഷമായി 24 മണിക്കൂറിലേക്ക് പ്രവേശിക്കുമ്പോഴും കണ്ടെത്താനാവാത്തത് വലിയ ആശങ്ക ഉണ്ടാക്കുകയാണ്.