രാഹുല്‍ മാങ്കൂട്ടത്തിലിനെ കൊണ്ടുപോയ പൊലീസ് വാഹനം തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
പൊലീസിന്റെ അസ്വഭാവികമായ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെ വൻ പ്രതിഷേധം . ഫോര്‍ട്ട് ആശുപത്രിക്ക് മുനപിൽ വെച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെ കൊണ്ടുപോയ പൊലീസ് വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു.
വൈദ്യ പരിശോധനയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് വാഹനം ഇറങ്ങിയ ശേഷമായിരുന്നു വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. പൊലീസ് ഇടപെട്ട് പ്രവര്‍ത്തകരെ മാറ്റിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതിയിലേക്ക് കൊണ്ടുപോയത്.
കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ രാഹുല്‍ മാങ്കൂട്ടത്തലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്റ്റേഷനില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നത് പൊലീസ് തടഞ്ഞു. ഫോഴ്‌സ് ഉപയോഗിച്ചാല്‍ കുറെ ഉപയോഗിക്കേണ്ടിവരുമെന്നും ഇതുവരെ താന്‍ സഹകരിച്ചുവെന്നും രാഹുല്‍ പറഞ്ഞു