കാസർഗോഡ് DCC ജനറൽ സെക്രട്ടറി വിനോദ് കുമാർ കുഴഞ്ഞു വീണു മരിച്ചു
ഇന്ന് പുലർച്ചെ വീട്ടിൽ വെച്ചാണ് കുഴഞ്ഞു വീണത്

കാസർഗോഡ്: കാസർഗോഡ് ഡി.സി സി ജനറൽ സെക്രട്ടറി വിനോദ് കുമാർ കുഴഞ്ഞു വീണ് മരിച്ചു. 45 വയസ്സായിരുന്നു . ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെ വീട്ടിൽ വെച്ചാണ് സംഭവം.
നിലവിൽ ഡി.സി.സി ജനറൽ സെക്രട്ടറിയും ജില്ല ആശുപത്രി വികസന സമിതി അംഗവും മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ (ഐ.എൻ.ടി.യു.സി) ജില്ല പ്രസിഡന്റുമാണ്.
കോൺഗ്രസ് വിദ്യാർത്ഥി പ്രസ്ഥാനമായ കേരള വിദ്യാർഥി യൂണിയനിലൂടെ കടന്നു വന്ന നേതാവായിരുന്നു. തൻ്റെ കലാലയ കാലഘട്ടം നെഹ്റു കോളജ് യൂണിയൻ കൗസിലർ (കാലിക്കറ്റ് യൂണിവേഴ്സിറ്റി), കെ.എസ്.യു ജില്ല പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ്, പുല്ലൂർ സഹകരണ ബാങ്ക് പ്രസിഡൻറ്, പുല്ലൂർ – പെരിയ പഞ്ചായത്ത് സ്റ്റാൻഡിങ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.