കൊയിലാണ്ടി ഹാർബറിൽ യുവാവ് കുഴഞ്ഞു വീണു മരിച്ചു
ഇന്നലെ ഉച്ചയ്ക്ക് 1 30 ഓടെയാണ് സംഭവം
കൊയിലാണ്ടി: ജോലിക്കിടയിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. കൊയിലാണ്ടി ഹാർബറിൽ ജോലി ജോലി ചെയ്തു കൊണ്ടിരിക്കവേ കൊയിലാണ്ടി വലിയാണ്ടി വളപ്പിൽ റഷ്മിൽ (29) ആണ് കുഴഞ്ഞു വീണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 1 30 ആയിരുന്നു സംഭവം നടന്നത്.വലിയ ആണ്ടി ആലി നദീറ ദമ്പതികളുടെ മകനാണ് റഷ് മിൽ. ഷഹനയാണ് ഭാര്യ. സഹോദരങ്ങൾ: റഹൂഫ്, റഹീസ്

