ദൂരദർശനിലെ ലൈവിനിടെ പ്ലാനിങ് ഡയറക്ടർ കുഴഞ്ഞു വീണു മരിച്ചു
സംഭവം ദൂരദർശനിലെ കൃഷിദർശൻ ലൈവ് പരിപാടിക്കിടെ
തിരുവനന്തപുരം: ദൂരദർശനിലെ കൃഷിദർശൻ ലൈവ് പരിപാടിക്കിടെ കാർഷിക സർവകലാശാല പ്ലാനിങ് ഡയറക്ടർ കുഴഞ്ഞുവീണു മരിച്ചു. കൊല്ലം സ്വദേശിയായ ഡോ.അനി എസ്.ദാസ് (59)ആണ് മരിച്ചത്.ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.ഇന്നലെ വൈകിട്ട് 6.10 നായിരുന്നു സംഭവം.
കേരള ഫീഡ്സ് ലിമിറ്റഡ് എംഡി, കേരള കാർഷിക സർവകലാശാല കമ്മ്യൂണിക്കേഷൻസ് സെന്റർ മേധാവി തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിരുന്നു.കുടപ്പനക്കുന്ന് ദൂരദർശൻ കേന്ദ്രത്തിൽ കൃഷിദർശൻ പരിപാടിക്കിടയായിരുന്നു സംഭവം നടന്നത്. ഉടൻ ആശുപത്രി യിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കായില്ല.
കേരള ഫീഡ്സ്, കെ എൽ ഡി ബോർഡ്, കേരള പൗൾട്രി ഡെവലപ്മെൻറ് കോർപ്പറേഷൻ, കേരള മീറ്റ് പ്രൊഡക്ഷൻ എന്നിവിടങ്ങളിൽ മാനേജിംഗ് ഡയറക്ടറായി സേവന മനുഷ്ഠിച്ചിട്ടുണ്ട് ഈ സ്ഥാപനങ്ങളെയെല്ലാം ലാഭകരമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു കൊല്ലം കടയ്ക്കൽ സ്വദേശിയാണ് ഇപ്പോൾ എറണാകുളം തൃപ്പൂണിത്തുറയിൽ ആണ് താമസം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് സ്റ്റഡീസ് ന്യൂഡൽഹി അദ്ദേഹത്തെ ഗ്ലോറി ഓഫ് ഇന്ത്യ ആദരം നൽകി അനുമോദിച്ചു.എറണാകുളം മെഡിക്കൽ കോളജിലെ ഫാർമസി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോക്ടർ വിജിയാണ് ഭാര്യ. മകൾ നിശ്ചിത ബംഗളൂരുവിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

