headerlogo
recents

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തെരുവുനായ ക്രൂരമായി ആക്രമിച്ചു

മൂന്ന് കുട്ടികളടക്കം നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റു.

 വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തെരുവുനായ ക്രൂരമായി ആക്രമിച്ചു
avatar image

NDR News

17 Jan 2024 01:01 PM

കാസർകോട്: പടന്നയിൽ മൂന്ന് കുട്ടികളടക്കം നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റു. വടക്കെപ്പുറത്തെ സുലൈമാൻ-ഫെബീന ദമ്പതികളുടെ മകൻ ബഷീർ (ഒന്നര വയസ്), കാന്തിലോട്ട് ഓടത്തിലെ രതീഷിന്റെ മകൻ ഗാന്ധർവ് (9 വയസ്), ഷൈജു മിനി ദമ്പതികളുടെ മകൻ നിഹാൻ (6 വയസ്) എന്നീ കുട്ടികൾക്കും എ. വി മിസ്രിയ (48)ക്കുമാണ് കടിയേറ്റത്.

   ഇന്നലെ വൈകുന്നേരം വീട്ടിൽ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടികളെയാണ് തെരുവ് നായ ആക്രമിച്ചത്. മിസ്രിയയ്ക്ക് മൂസ്സഹാജിമുക്കിൽ വെച്ച് റോഡിലൂടെ നടന്ന് പോകുമ്പോഴാണ് കടിയേറ്റത്.

   തലയ്ക്കു സാരമായി മുറിവേറ്റ ബഷീറിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

NDR News
17 Jan 2024 01:01 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents