ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് വീൽചെയറും വാക്കും വിതരണം ചെയ്തു
മെഡിക്കൽ ക്യാമ്പിൽ ചെക്കപ്പ് നടത്തി കണ്ടെത്തിയ അർഹർക്കാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്
ഉള്ളിയേരി: 2023-24 സാമ്പത്തിക വർഷം "ഭിന്നശേഷിക്കാർക്ക് മെഡിക്കൽ ക്യാമ്പും സഹായ ഉപകരണങ്ങൾ വിതരണവും" എന്ന പ്രോജക്ടിൻ്റെ ഭാഗമായി ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് വീൽചെയറും വാക്കും വിതരണം ചെയ്തു.
മെഡിക്കൽ ക്യാമ്പിൽ ചെക്കപ്പ് നടത്തി കണ്ടെത്തിയ അർഹർക്കാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്. പ്രസിഡണ്ട് സി.അജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എൻ എം ബാലരാമൻ ആധ്യക്ഷ്യം വഹിച്ചു. ICDS സുപ്രവൈസർ സ്വാഗതവും സെക്രട്ടറി സുനിൽ ഡേവിഡ് നന്ദിയും പറഞ്ഞു.

