headerlogo
recents

സ്വാതന്ത്ര്യസമര സേനാനി കെ. ഉണ്ണീരി കക്കോടിയില്‍ അന്തരിച്ചു

സംസ്‌ക്കാരം ഇന്നു രാവിലെ 11 ന് വെസ്റ്റ് ഹില്‍ ശ്മശാനത്തില്‍ നടക്കും.

 സ്വാതന്ത്ര്യസമര സേനാനി കെ. ഉണ്ണീരി കക്കോടിയില്‍ അന്തരിച്ചു
avatar image

NDR News

27 Jan 2024 08:14 AM

 കക്കോടി :സ്വാതന്ത്ര്യസമര സേനാനി കെ. ഉണ്ണീരി (100) കക്കോടിയില്‍ അന്തരിച്ചു. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ രഹസ്യ വിവരങ്ങള്‍ കൈമാറുന്ന ചുമതലക്കാരില്‍ ഒരാളായിരുന്നു അദേഹം.1934 ല്‍ കോഴിക്കോട്ട് എത്തിയ ഗാന്ധിയെ നേരിട്ടു കണ്ട വ്യക്തിയാണ് ഉണ്ണീരി.

    1947 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തില്‍ മാനാഞ്ചിറ മൈതാനി യില്‍ വച്ചു നടന്ന ആഘോഷത്തില്‍ ഉണ്ണീരിയും കക്കോടിയില്‍നിന്നു നടന്നെത്തി പങ്കെടുത്തിരുന്നു. സംസ്‌ക്കാരം ഇന്നു രാവിലെ 11 ന് വെസ്റ്റ് ഹില്‍ ശ്മശാനത്തില്‍ നടക്കും.

  ഭാര്യ: പരേതയായ ജാനു. മക്കള്‍: പ്രേമലത, പുഷ്പലത, ഹേമലത, സ്‌നേഹലത, റീന, വിനോദ് കുമാര്‍ (ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി ) ബിന്ദു. മരുമക്കള്‍: രവീന്ദ്രന്‍, അശോകന്‍, കൃഷ്ണന്‍, എ.കെ ബാബു, മോഹന്‍ രാജ് , സ്മൃതി, മനോജ്.

 

NDR News
27 Jan 2024 08:14 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents