headerlogo
recents

അങ്കണവാടി പ്രവർത്തകരുടെ വേതനം 1000 രൂപവരെ ഉയർത്തി; ധനമന്ത്രി കെ.എൻ ബാലഗോപാൽ

60,232 പേർക്കാണ് ആനുകൂല്യം ലഭിക്കുകയെന്നും മന്ത്രി

 അങ്കണവാടി പ്രവർത്തകരുടെ വേതനം 1000 രൂപവരെ ഉയർത്തി; ധനമന്ത്രി കെ.എൻ ബാലഗോപാൽ
avatar image

NDR News

28 Jan 2024 03:43 PM

തിരുവനന്തപുരം: അങ്കണവാടി പ്രവർത്തകരുടെ വേതനം ഉയർത്തിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. പത്തു വർഷത്തിനുമുകളിൽ സേവന കാലാവധിയുള്ള അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും വേതനം ആയിരം രൂപ വർധിപ്പിച്ചു. 

    നിലവിൽ വർക്കർമാർക്ക് പ്രതിമാസം 12,000 രൂപയും, ഹെൽപ്പർമാർക്ക് 8000 രൂപയുമാണ് ലഭിച്ചിരുന്നത്. മറ്റുവരുടെ വേതനത്തിൽ 500 രൂപ കൂടും. 60,232 പേർക്കാണ് ആനുകൂല്യം ലഭിക്കുകയെന്നും മന്ത്രി.

       കഴിഞ്ഞ ഡിസംബർ മുതൽ പുതുക്കിയ വേതനത്തിന് അർഹതയുണ്ടാകും. ഇരു വിഭാഗങ്ങളിലുമായി 44,737 പേർക്ക് വേതനത്തിൽ ആയിരം രൂപ അധികം ലഭിക്കും. 15,495 പേർക്ക് 500 രൂപ വേതന വർധനയുണ്ടാകും.

NDR News
28 Jan 2024 03:43 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents