headerlogo
recents

കുറ്റ്യാടി ബൈപ്പാസ് 2026 ആദ്യം നാടിന് സമർപ്പിക്കും:മന്ത്രി പി എ മുഹമ്മദ് റിയാസ്

നങ്ങേലിക്കണ്ടിമുക്ക് വളയന്നൂർ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

 കുറ്റ്യാടി ബൈപ്പാസ് 2026 ആദ്യം നാടിന് സമർപ്പിക്കും:മന്ത്രി പി എ മുഹമ്മദ് റിയാസ്
avatar image

NDR News

31 Jan 2024 06:47 AM

വളയന്നൂർ: 2026 വർഷത്തിൻ്റെ തുടക്കത്തിൽ പുതുവത്സര സമ്മാനമായി കുറ്റ്യാടി ബൈപ്പാസ് നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നങ്ങേലിക്കണ്ടി മുക്ക് വളയന്നൂർ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു. കുറ്റ്യാടി താലൂക്ക് ആശുപത്രിക്കായി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ പ്രവൃത്തിയുടെ ടെണ്ടർ നടപടികൾ പൂർത്തിയായ വിവരവും മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു.

    കുറ്റ്യാടി ഊരത്ത് റോഡിൽ നിന്നും ആരംഭിച്ച് വലക്കെട്ട് കെെപ്രംകടവ് അവസാനിക്കുന്ന റോഡിൽ നങ്ങേലിക്കണ്ടിമുക്ക് വളയന്നൂർ റോഡ് വരെയുള്ള 980 മീറ്റർ റോഡിൻ്റെ പ്രവൃത്തിയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ഒന്നര കോടി ചെലവഴിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് റോഡ് നിർമ്മിക്കുന്നത്.

    എക്സിക്യൂട്ടീവ് എഞ്ചിനീയർ വി കെ ഹാഷിം റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ പി സുരേന്ദ്രൻ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ , വൈസ് പ്രസിഡന്റ് ടി കെ മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ലീബ സുനിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ഷമീന , കുറ്റ്യാടി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സബിന മോഹൻ, മെമ്പർമാരായ ഹാഷിം നമ്പാട്ടിൽ, സി കെ സുമിത്ര, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. സുപ്രണ്ടിംഗ് എഞ്ചിനീയർ യു പി ജയശ്രീ സ്വാഗതവും അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിദിൽ ലക്ഷമണൻ നന്ദിയും പറഞ്ഞു. 

 

 

NDR News
31 Jan 2024 06:47 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents