തൃപ്പൂണിത്തുറ സ്‌ഫോടനം: നാലുപേര്‍ അറസ്റ്റില്‍, ദേവസ്വം പ്രസിഡന്റും പ്രതി
ദേവസ്വം ഭാരവാഹികൾ ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു

പുതിയകാവ്: തൃപ്പൂണിത്തുറ പുതിയകാവ് ചൂരക്കാട് പടക്കപ്പുരയിലുണ്ടായ സ്ഫോടനത്തിൽ ദേവസ്വം ഭാരവാഹികൾ ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതിയകാവ് ദേവസ്വം ഭാരവാഹികളായ സതീഷ് കുമാർ, ശശികുമാർ, കേസുമായി ബന്ധമുള്ള കരാർ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരെ അറസ്റ്റ് ചെയ്തതായി ഹിൽപ്പാലസ് പോലീസ് വ്യക്തമാക്കി.
കേസിൽ പുതിയകാവ് ദേവസ്വം പ്രസിഡന്റ് സജേഷ് കുമാറാണ് ഒന്നാം പ്രതി. സെക്രട്ടറി രാജേഷ്, ഖജാൻജി സത്യൻ, വെടിക്കെട്ട് കരാറുകാരൻ ആദർശ്, കണ്ടാൽ തിരിച്ചറിയുന്ന വ്യക്തികൾ എന്നിവർ മറ്റ് പ്രതികളാണ്.
ഐ.പി. സി 305, 308, 34, 427, 337 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നരഹത്യക്കുറ്റം പ്രതികൾക്കെതിരേ ചുമത്തി. മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുന്നതായി പോലീസ് വ്യക്തമാക്കി.