headerlogo
recents

തൃപ്പൂണിത്തുറ സ്ഫോടനം: നഷ്ടപരിഹാരത്തിനായി 125ലധികം ആളുകൾ ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തു

സ്ഫോടനത്തിൽ എട്ട് വീടുകൾ പുർണമായും തകർന്നു; 150 ഓളം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു

 തൃപ്പൂണിത്തുറ സ്ഫോടനം: നഷ്ടപരിഹാരത്തിനായി 125ലധികം ആളുകൾ ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തു
avatar image

NDR News

13 Feb 2024 10:57 AM

തൃപ്പൂണിത്തുറ : തൃപ്പൂണിത്തുറയിൽ ഉണ്ടായ സ്ഫോടനത്തിൽ 125 അധികം ആളുകൾ നഷ്ടപരിഹാരത്തിനായി ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തു . എൻജിനിയറിങ്ങ് വിഭാഗത്തിന്റെ പരിശോധന ഇന്ന് തുടരും. 

      ഇന്നലെ രജിസ്റ്റർ ചെയ്യാത്തവർക്ക് ഇന്ന് വില്ലേജ് ഓഫിസിൽ എത്തി പേര് വിവരങ്ങൾ നൽക്കാം. സ്ഫോടനത്തിൽ മന്ത്രി പി രാജീവ് ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി. എട്ട് വീടുകൾ പുർണമായും തകർന്നു. 150 ഓളം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. 

    പ്രദേശത്ത് ഇപ്പോഴും വൈദ്യുതിയില്ല. വീടുകളിൽ അവശിഷ്ടങ്ങൾ ഇപ്പോഴും പൊളിഞ്ഞു വീഴുന്നു. പ്രദേശവാസികൾക്കായി ഇന്ന് പ്രത്യേക യോഗം ചേരും. ആശങ്കകൾ പരിഹരിക്കുന്നതിനായാണ് യോഗം ചേരുക. നാശനഷ്ടങ്ങളുടെ കണക്കെടുപ്പും തുടരും.

NDR News
13 Feb 2024 10:57 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents