ജ്ഞാനപീഠ പുരസ്കാരം പ്രഖ്യാപിച്ചു
ഉറുദ്ദു കവി ഗുൽസാറിനും സംസ്കൃത പണ്ഡിതൻ രാംഭദ്രാചാര്യയ്ക്കും 2023ലെ ജ്ഞാനപീഠ പുരസ്കാരം.
ഡൽഹി: 58ാമത് ജ്ഞാനപീഠ പുരസ്കാരം പ്രഖ്യാപിച്ചു. ഉറുദ്ദു കവിയും ഗാനരചയിതാവുമായ ഗുൽസാറിനും സംസ്കൃത പണ്ഡിതൻ രാംഭദ്രാചാര്യയ്ക്കുമാണ് 2023 ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചിരിക്കുന്നത്.
ഹിന്ദി ഗാനങ്ങളിലൂടെ ജനകീയനായ ഗുൽസാർ ഈ കാലഘട്ടിലെ മികച്ച ഉറുദ്ദു കവികളിലൊരാൾ കൂടിയാണ്. 2002-ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ്, 2013-ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, 2004-ല്‍ പത്മഭൂഷണ്‍, കൂടാതെ അഞ്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഗുല്‍സാറിന് ലഭിച്ചിട്ടുണ്ട്
ചിത്രകൂടത്തിലെ തുളസി പീഠത്തിന്റെ സ്ഥാപകനാണ് രാംഭദ്രാചാര്യ. ഹൈന്ദവ ആത്മീയനേതാവ്, വിദ്യാഭ്യാസ പ്രവർത്തകൻ, സാഹിത്യകാരൻ എന്നീ നിലകളിലും അദ്ദേഹം പ്രസിദ്ധനാണ്. 100 ഓളം പുസ്തകങ്ങളെഴുതിയിട്ടുണ്ട്. ഗോവൻ എഴുത്തുകാരനായ ദാമോദർ മൌസോയാണ് 2022 ൽ സാഹിത്യത്തിലെ പരമോന്നത പുരസ്കാരം കരസ്ഥമാക്കിയത്.

