മുള്ളൻകൊല്ലിയിൽ ഭയം നിറച്ച കടുവ കൂട്ടിൽ കുടുങ്ങി
രണ്ടുമാസമായി മുള്ളൻകൊല്ലി മേഖലയിൽ കടുവ സാന്നിധ്യമുണ്ട്

വയനാട്: മുള്ളൻകൊല്ലിയിൽ ഭയം നിറച്ച കടുവ കൂട്ടിൽ കുടുങ്ങി. വാടാനകവലയ്ക്ക് സമീപനം വനമൂലികയിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. പിടികൂടിയ കടുവയെ കുപ്പാടിയിലേക്ക് മാറ്റും. വനമൂലിക ഫാക്ടറിക്ക് സമീപം ഒരാഴ്ച മുമ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.രണ്ടുമാസമായി മുള്ളൻകൊല്ലി മേഖലയിൽ കടുവ സാന്നിധ്യമുണ്ട്.
പ്രദേശത്താകെ നാല് കൂടുകൾ സ്ഥാപിച്ചിരുന്നു. കടുവയുടെ ആരോഗ്യം, ഇരതേടാനുള്ള കഴിവ് എന്നിവ പരിശോധിച്ച ശേഷമാവും പുനരധിവാസത്തില്‍ തീരുമാനമെടുക്കുക.
ഇന്നലെ മുള്ളൻകൊല്ലി ടൗണിൽ കടുവ ഇറങ്ങി. പശുകിടാവിനെ ആക്രമിച്ച് കൊന്നു. കിടാവിന്‍റെ ജഢം പാതി ഭക്ഷിച്ച നിലയിൽ കൂടിനോട് 200 മീറ്റർ മാറി കണ്ടെത്തുകയായിരുന്നു.