headerlogo
recents

തൃശൂരിൽ പാര മെഡിക്കൽ കോഴ്സിൻ്റെ മറവിൽ തട്ടിപ്പ്; കൂട്ട പരാതികളുമായി വിദ്യാര്‍ഥികള്‍

വ്യാജ സർട്ടിഫിക്കറ്റ് നൽകി പറ്റിച്ചു എന്നാണ് പരാതിയിൽ പറയുന്നത്

 തൃശൂരിൽ പാര മെഡിക്കൽ കോഴ്സിൻ്റെ മറവിൽ തട്ടിപ്പ്; കൂട്ട പരാതികളുമായി വിദ്യാര്‍ഥികള്‍
avatar image

NDR News

26 Feb 2024 03:34 PM

തൃശൂർ : പാര മെഡിക്കൽ കോഴ്സിൻ്റെ മറവിൽ തട്ടിപ്പ് നടക്കുന്നന്ന കൂട്ടപ്പരാതിയുമായി വിദ്യാർത്ഥികൾ. തൃശൂര്‍ വടക്കൻ സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന മിനർവ അക്കാദമിക്കെതിരെയാണ് വിദ്യാർഥികളുടെ പരാതി. വ്യാജ സർട്ടിഫിക്കറ്റ് നൽകി പറ്റിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. 

     പാരാമെഡിക്കൽ കോഴ്സുകൾക്കായി 50,000 മുതൽ ആറ് ലക്ഷം വരെ ഫീസ് വാങ്ങിയെന്നും അംഗീകാരമില്ലാത്ത സ്ഥാപനമാണെന്നുമാണ് വിദ്യാർത്ഥികൾ പരാതിയിൽ ആരോപിക്കുന്നു.

    ഡിപ്ലോമ, ഡിഗ്രി കോഴ്സുകളാണ് മിനർവ അക്കാദമി നടത്തുന്നത്. കോഴ്സ് പൂർത്തിയാക്കിയവർക്ക് തൊഴിൽ ലഭിക്കാതെ വന്നതോടെയാണ് സ്ഥാപനത്തിന് അംഗീകാരം ഇല്ലെന്ന് വിദ്യാർത്ഥികൾക്ക് മനസ്സിലാക്കിയത്.പരാതികൾ ഉയർന്നതോടെ സ്ഥാപനം പുതുതായി പഠിച്ചിറങ്ങിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകിയില്ല.മിനര്‍വ അക്കാദമിയുടെ പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനെയും പൊലീസ് വിളിച്ച് വരുത്തിയിട്ടുണ്ട്.

     വഞ്ചിതരായ വിദ്യാർത്ഥികൾ കൂട്ടത്തോടെ തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. ഈസ്റ്റ് പോലീസ് സ്റ്റേഷനു മുന്നിൽ തമ്പടിച്ച് നൂറിലധികം വിദ്യാർത്ഥികളാണ് തടിച്ചുകൂടിയത്.  

NDR News
26 Feb 2024 03:34 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents