headerlogo
recents

രണ്‍ജീത്ത് വധക്കേസ്; വധശിക്ഷയ്ക്കെതിരെ അപ്പീലുമായി പ്രതികള്‍ ഹൈക്കോടതിയില്‍

മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയായായിരുന്നു കേസില്‍ ശിക്ഷ പ്രഖ്യാപിച്ചിരുന്നത്

 രണ്‍ജീത്ത് വധക്കേസ്; വധശിക്ഷയ്ക്കെതിരെ അപ്പീലുമായി പ്രതികള്‍ ഹൈക്കോടതിയില്‍
avatar image

NDR News

28 Feb 2024 10:13 AM

ആലപ്പുഴ: ആര്‍എസ്എസ് നേതാവായ രണ്‍ജീത്ത് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികള്‍ വധശിക്ഷയ്ക്കെതിരെ ഹൈക്കോടതില്‍ അപ്പീല്‍ നല്‍കി. ആകെ 15 പേരാണ് കേസിലെ പ്രതികള്‍. കേസിലെ എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചതിനെതിരെയാണ് പ്രതികള്‍ ഹൈക്കോടതില്‍ അപ്പീല്‍ നല്‍കിയത്. 

     മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയായായിരുന്നു കേസില്‍ ശിക്ഷ പ്രഖ്യാപിച്ചിരുന്നത്. ശിക്ഷ വിധിച്ചതിന് പിന്നാലെ ജഡ്ജിക്കെതിരെ ഭീഷണി ഉയര്‍ന്നിരുന്നു. 2021 ഡിസംബര്‍ 19നാണ് രണ്‍ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുല്‍ കലാം, സഫറുദ്ദീന്‍, മുന്‍ഷാദ്, ജസീബ് രാജ, നവാസ്, ഷമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷെര്‍ണാസ് അഷ്റഫ് എന്നിവരാണ് കേസിലെ പ്രതികള്‍. 

    ഇതില്‍ നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുല്‍ കലാം, സഫറുദ്ദീന്‍, മുന്‍ഷാദ് എന്നിവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. ജസീബ് രാജ, നവാസ്, ഷമീര്‍, നസീര്‍ എന്നിവര്‍ക്കെതിരെ കൊലപാതകത്തിന് സഹായം ചെയ്തുനല്‍കിയതിനും തെളിവ് നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനുമാണ് കേസ്. സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷെര്‍ണാസ് എന്നിവര്‍ പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിക്കുകയും ചെയതു.

NDR News
28 Feb 2024 10:13 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents