കർഷകർക്ക് സഹായവുമായി മിൽമ; വയ്‌ക്കോല്‍ സംഭരിച്ച് വിതരണം ചെയ്യും
എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ ക്ഷീര കര്‍ഷകര്‍ക്കാണ് ആദ്യ ഘട്ടത്തിൽ സഹായം എത്തിക്കുന്നത്.
തൃശ്ശൂർ: പ്രതിസന്ധിയും ദുരിതവും അനുഭവിക്കുന്ന നെൽകർഷകർക്ക് സഹായം നൽകാൻ മിൽമ. വയ്‌ക്കോൽ വില്‍പനയില്‍ പ്രതിസന്ധി നേരിടുന്ന കർഷകർക്ക് പ്രാദേശിക സംഘങ്ങള്‍ വഴി വയ്‌ക്കോൽ സംഭരിച്ച് വിതരണം ചെയ്ത് സഹായിക്കാനാണ് തീരുമാനമെന്ന് മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ എം ടി ജയൻ പറഞ്ഞു.
ടെൻഡർ വഴി കണ്ടെത്തുന്ന മൊത്ത വിതരണക്കാര്‍ വഴിയാണ് വയ്‌ക്കോൽ വിതരണം ചെയ്യുന്നത്. എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രാഥമിക ക്ഷീര സംഘങ്ങളിലെ ക്ഷീര കര്‍ഷകര്‍ക്കാണ് ആദ്യ ഘട്ടത്തിൽ സഹായം എത്തിക്കുന്നത്.
മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ മില്‍മ മാനദണ്ഡങ്ങൾക്കനുസരിച്ച് ഗുണനിലവാരവും വിലയും തിട്ടപ്പെടുത്തി നെൽകർഷകരിൽ നിന്ന് നേരിട്ട് വയ്‌ക്കോൽ വാങ്ങി വിതരണം ചെയ്യാനാണ് പ്രാഥമിക സംഘങ്ങള്‍ക്ക് മിൽമ നിർദേശം നൽകിയിട്ടുള്ളത്. സംഭരിക്കുന്ന പാലിന്‍റെ 40 ശതമാനം മേഖല യൂണിയന് നല്‍കുന്ന അംഗ സംഘങ്ങള്‍ക്കാണ് സബ്സിഡി നിരക്കിലെ ഈ വയ്‌ക്കോൽ നൽകുക.

