headerlogo
recents

തൃശ്ശൂർ ട്രെയിനിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം; കോളേജ് അധ്യാപകൻ അറസ്റ്റിൽ

ഏറനാട് എക്സ്പ്രസിൽ കുറ്റിപ്പുറത്തുനിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന യാത്രക്കാരിക്കാണ് ദുരനുഭവമുണ്ടായത്

 തൃശ്ശൂർ ട്രെയിനിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം; കോളേജ് അധ്യാപകൻ അറസ്റ്റിൽ
avatar image

NDR News

08 Mar 2024 11:00 PM

തൃശൂർ: ട്രെയിനിൽവെച്ച് യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കോളേജ് അധ്യാപകൻ അറസ്റ്റിൽ. പട്ടാമ്പി ഗവ. സംസ്കൃത കോളേജിലെ അസി. പ്രൊഫസറായ തിരുവനന്തപുരം തേമ്പമുട്ടം ബാലരാമപുരം സുദർശനം വീട്ടിൽ പ്രമോദ് കുമാർ (50) ആണ് അറസ്റ്റിലായത്.

    മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന 16605-ാം നമ്പർ ഏറനാട് എക്സ്പ്രസിൽ കുറ്റിപ്പുറത്തുനിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന യാത്രക്കാരിക്കാണ് ദുരനുഭവമുണ്ടായത്. ട്രെയിൻ തൃശൂർ കഴിഞ്ഞപ്പോൾ അടുത്ത സീറ്റിൽ ഉറക്കം നടിച്ച് ഇരിക്കുകയായിരുന്ന പ്രതി യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്നുപിടിക്കുകയായിരുന്നു.

     യുവതിയുടെ പരാതിയിൽ പ്രമോദ് കുമാറിനെ എറണാകുളം സൗത്ത് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതിയെ വെള്ളിയാഴ്ച എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

 

NDR News
08 Mar 2024 11:00 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents