കോഴിക്കോട് മദ്യപിച്ച് ബസ് ഓടിച്ച സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ
നല്ലളം സ്വദേശി ഷമീറിനെയാണ് ട്രാഫിക് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത് '

കോഴിക്കോട്: മദ്യപിച്ച് ബസ്സ് ഓടിച്ച സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിലായി. ഫറോക്കിൽ നിന്ന് പാലാഴി വഴി മെഡിക്കൽ കോളേജിലേക്ക് സർവീസ് നടത്തുന്ന മദീന ബസ് ഡ്രൈവർ ഫറോക്ക് നല്ലളം സ്വദേശി ഷമീറിനെയാണ് ട്രാഫിക് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
ജംഗ്ഷനു സമീപം വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത് എസ് ഐ തിലകൻ, സിവിൽ പോലീസ് ഓഫീസർമാരായ സൽമാൻ, പ്രസാദ് എന്നിവരാണ് വാഹന പരിശോധന നടത്തിയത്.