headerlogo
recents

പകല്‍ സമയത്ത് ഭൂമിയില്‍ ഇരുള്‍ പടരും; വരാനിരിക്കുന്നത് അത്ഭുത പ്രതിഭാസം

അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണ് നടക്കുക.

 പകല്‍ സമയത്ത് ഭൂമിയില്‍ ഇരുള്‍ പടരും; വരാനിരിക്കുന്നത് അത്ഭുത പ്രതിഭാസം
avatar image

NDR News

15 Mar 2024 02:56 PM

  കാനഡ :  പട്ടാപ്പകൽ പോലും ഇരുട്ട് പടരുന്ന സമ്പൂര്‍ണ സൂര്യഗ്രഹണം വരുന്നു. ഏപ്രില്‍ ആദ്യവാരം ഇത് നടക്കു മെന്നാണ് റിപ്പോർട്ട്. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണ് നടക്കുക. വടക്കേ അമേരിക്കയിലായിരിക്കും ഈ പ്രതിഭാസം ദൃശ്യമാകുക. 2017 ഓഗസ്റ്റ് 21ന് അമേരിക്കയില്‍ അനുഭവപ്പെട്ട സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് ശേഷം ആറു വര്‍ഷങ്ങള്‍ക്കും ഏഴ് മാസവും 18 ദിവസത്തിനും ശേഷമാണ് അടുത്ത സമ്പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കാൻ പോകുന്നത്.

   സൂര്യനും ഭൂമിക്കും ഇടയിൽ നേർരേഖയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതിനെ യാണ് സമ്പൂര്‍ണ സൂര്യഗ്രഹണം എന്ന് പറയുന്നത്. ഇത് നടക്കുന്ന സമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂർണമായി വിന്യസിക്കുകയും സൂര്യന്റെ മുഴുവൻ ഡിസ്കും ചന്ദ്രൻ മൂടുകയും ചെയ്യുന്നു. ഭാഗിക സൂര്യഗ്രഹണ സമയത്ത് ഇവ മൂന്നും പൂർണമായി വിന്യസിക്കപ്പെടുന്നില്ല, അതിനാൽ സൂര്യന്റെ ഒരു ഭാഗം മാത്രമേ ചന്ദ്രനാൽ മൂടപ്പെട്ടിട്ടുള്ളൂ. ആറ് വർഷങ്ങൾക്ക് ശേഷമാണ് ഈ പ്രതിഭാസം സംഭവിക്കാൻ പോകുന്നത്.

  പസഫിക് സമുദ്രത്തിന് മുകളി ലായി ഇത്രയും ദൈര്‍ഘ്യമേറിയ അടുത്ത സൂര്യഗ്രഹണം കാണണമെങ്കില്‍ നിങ്ങള്‍ 126 വര്‍ഷം കാത്തിരിക്കണം.യുഎസ്, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലാണ് ഇത്തവണ സൂര്യഗ്രഹണം അനുഭവപ്പെടുന്നത്. ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായും മറയ്ക്കുകയും കൊറോണ എന്നറിയപ്പെടുന്ന സൂര്യന്റെ ബാഹ്യവലയം മാത്രം ദൃശ്യമാകുകയും ചെയ്യും.കൊറോണ നഗ്ന നേത്രങ്ങളാല്‍ കാണാന്‍ സാധിക്കും. ഇതിന്റെ ഫലമായി പകല്‍ പോലും രാത്രിയായി അനുഭവപ്പെടും.

NDR News
15 Mar 2024 02:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents