ആരോഗ്യ വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥർക്ക് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിദുന്നതിന് വിലക്ക്
ആരോഗ്യവകുപ്പ് ഡയറക്ടർ ആണ് ഉത്തരവിറക്കിയത്

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥർക്ക് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്നത് വിലക്ക്. ചാനൽ തുടങ്ങുന്നതും വിലക്കി സർക്കാർ.
ആരോഗ്യവകുപ്പ് ഡയറക്ടർ ആണ് ഉത്തരവിറക്കിയത്. സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്നതും ചാനൽ തുടങ്ങുന്നതും സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് ഉത്തരവിൽ പറയുന്നു. സർക്കാർ നടപടിയിൽ എതിർപ്പുമായി ഒരു വിഭാഗം ഡോക്ടർമാർ രംഗത്തുവന്നു.