headerlogo
recents

അനന്തുവിൻ്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകും; അദാനി ഗ്രൂപ്പ്

വിഴിഞ്ഞം തുറമുഖത്തേക്ക് പോയ ടിപ്പറിൽ നിന്ന് കല്ലു തെറിച്ചുവീണ് പരിക്കേറ്റാണ് ബി.ഡി.എസ് വിദ്യാർഥിയും മുക്കോല സ്വദേശിയുമായ അനന്തു (27) മരിച്ചത്.

 അനന്തുവിൻ്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകും; അദാനി  ഗ്രൂപ്പ്
avatar image

NDR news

23 Mar 2024 06:06 PM

തിരുവനന്തപുരം : അനന്തുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാനാണ് അദാനി ഗ്രൂപ്പിൻ്റെ തീരുമാനം. അദാനി  ഗ്രൂപ്പ് നേരിട്ടെത്തിയാണ് ഈ കാര്യം അറിയിച്ചത്. ടിപ്പറിൽ നിന്ന് കല്ലു തെറിച്ചുവീണ് പരിക്കേറ്റ ബി.ഡി.എസ് വിദ്യാർഥിയും മുക്കോല സ്വദേശിയുമായ അനന്തു(27) മാർച്ച് 19നാണ് മരിച്ചത്. വിഴിഞ്ഞം തുറമുഖത്തേക്ക് ലോഡുമായി പോയ ടിപ്പറിൽ നിന്നാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അനന്തുവിന്റെ തലയിൽ കല്ല് തെറിച്ചുവീണത്. 

വിദ്യാഭ്യാസ വായ്പ ഉൾപ്പെടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബത്തിന് വലിയ കൈതാങ്ങാവും ഈ തുക. വൈകാതെ തന്നെ ഈ തുക കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ  ദിവസം ചേർന്ന സർവ്വകക്ഷി യോ ഗത്തിൽ അദാനി  ഗ്രൂപ്പ് നഷ്ടപരിഹാര തുക നൽകണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. പിന്നാലെ സർക്കാരും ഈ കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതെ തുടർന്നാണ് അദാനി  ഗ്രൂപ്പ് നേരിട്ടെത്തി ഈ കാര്യം അറിയിച്ചത്.

 

    അപകടത്തെ തുടർന്ന് വിവിധ രാഷ്ട്രീയകക്ഷികൾ തുറമുഖ കവാടം ഉപരോധിച്ചിരുന്നു. ടിപ്പറുകൾ ചട്ടം പാലിക്കാതെ പോകുന്നതാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം. തുറമുഖ അധികൃതരും പൊലീസും ചർച്ചയ്ക്ക് വന്ന് പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു.

NDR news
23 Mar 2024 06:06 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents