headerlogo
recents

മൂന്നാറില്‍ വീണ്ടും കരിമ്പുലി ഇറങ്ങി

കൃത്യമായ നിരീക്ഷണ ക്യാമറകൾ വെച്ചുകൊണ്ടുള്ള പരിശോധനകൾ ആരംഭിച്ചിരിക്കുകയാണ് വനം വകുപ്പ്.

 മൂന്നാറില്‍ വീണ്ടും കരിമ്പുലി ഇറങ്ങി
avatar image

NDR News

23 Mar 2024 11:45 AM

   ഇടുക്കി :മൂന്നാറില്‍ വീണ്ടും കരിമ്പുലി ഇറങ്ങി. മൂന്നാറില്‍ വിനോദ സഞ്ചാരികളുമായി എത്തിയ ടൂറിസ്റ്റ് ഗൈഡാണ് കരിമ്പുലിയെ ആദ്യം കണ്ടത്. വിനോദ സഞ്ചരികളുമായി സെവന്‍ മലയുടെ മുകളില്‍ ട്രക്കിങ്ങിനു പോകുന്നതിനിടെയാണ് ടൂറിസ്റ്റ് ഗൈഡ് കരിമ്പുലിയെ കണ്ടത്.

   ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഒന്നര വര്‍ഷം മുന്‍പ് രാജമലയില്‍ കരിമ്പുലിയെ കണ്ടിട്ടുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. സാധാരണ അപൂർവ്വമായാണ് കാടുകളിൽ കരിമ്പുലി ഇറങ്ങുന്നത്.ഈയൊരു സാഹചര്യത്തിൽ വനം വകുപ്പ് ഇവിടെ കൃത്യമായ പരിശോധന ആരംഭിച്ചിരിക്കുകയാണ്. മുൻപും വനംവകുപ്പിന്റെ ക്യാമറയിൽ കരിമ്പുലിയുടെ ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ടായിരുന്നു എന്നും ഇവർ അഭിപ്രായപ്പെടുന്നുണ്ട്.

   ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി ആക്രമണം നടത്തിയതായി നേരത്തെ റിപ്പോർട്ട് ഇല്ല എങ്കിലും ധാരാളം വിനോദസഞ്ചാരികൾ എത്തുന്ന മേഖലയായതുകൊണ്ട് വനം വകുപ്പ് അതീവ ജാഗ്രതയി ലാണ് ഉള്ളത്.കൃത്യമായ നിരീക്ഷണ ക്യാമറകൾ വെച്ചുകൊണ്ടുള്ള പരിശോധനകൾ ആരംഭിച്ചിരിക്കുക യാണ്.കാട്ടാനയ്ക്ക് പിന്നാലെ മൂന്നാറിൽ സെവൻ മലയിൽ കരിമ്പുലിയെ കണ്ട  സാഹചര്യ ത്തില്‍ വലിയ ആശങ്കയിലാണ് തോട്ടം തൊഴിലാളികള്‍.

 

NDR News
23 Mar 2024 11:45 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents