സത്യഭാമയ്‌ക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം; സ്ത്രീധന പീഡനക്കേസ് പുനരന്വേഷിക്കണമെന്ന് ബന്ധുക്കള്‍
സത്യഭാമയുടെ മരുമകളുടെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് സ്ത്രീധന പീഡനക്കേസ് എടുത്തിരുന്നു
തിരുവനന്തപുരം: കറുത്തനിറമുള്ള കലാകാരന്മാരെ നൃത്താധ്യാപിക സത്യഭാമ അധിക്ഷേപിച്ച സംഭവത്തിൽ 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവിക്ക് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ്റെ നിർദേശം. പരാമർശങ്ങൾക്കെതിരേ നിയമനടപടി ആവശ്യപ്പെട്ട് ലഭിച്ച പരാതിയിലാണിത്.
ഇതുസംബന്ധിച്ച വാർത്തകർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞദിവസം മനുഷ്യാവകാശകമ്മിഷനും സ്വമേധയാ കേസെടുത്തിരുന്നു. തന്നെക്കൂടി ഉദ്ദേശിച്ചാണ് പരാമർശങ്ങളെന്നു കാട്ടി നർത്തകൻ ആർ.എൽ.വി. രാമകൃഷ്‌ണനും പരാതി നൽകിയിട്ടുണ്ട്.
സത്യഭാമയുടെ പേരിലുള്ള മരുമകളുടെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസെടുത്ത സ്ത്രീധന പീഡനക്കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവുമായി ബന്ധുക്കളും രംഗത്തെത്തി.

