വടകര ലോകസഭാ മണ്ഡലം യു.ഡി.എഫ് മുനിസിപ്പൽ ഓഫീസ് പയ്യോളിയിൽ ഉദ്ഘാടനം ചെയ്തു
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലാണ് ഉദ്ഘാടനം നിർവഹിച്ചത്

പയ്യോളി: വടകര ലോകസഭ മണ്ഡലം യുഡിഎഫ് മുൻസിപ്പൽ ഓഫീസ് പയ്യോളി പോലീസ് സ്റ്റേഷന് സമീപം ആരംഭിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലാണ് ഉദ്ഘാടനം നിർവഹിച്ചത്.
തെരെഞ്ഞെടുപ്പ്മുനിസിപ്പൽ കമ്മിറ്റി ചെയർമാൻ എ.പി കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു .മഠത്തിൽ അബ്ദുറഹ്മാൻ,മഠത്തിൽ നാണു,സി .കെ .വി യൂസഫ് ,കെ ടി വിനോദൻ, അൻവർ കായിരിക്കണ്ടി, പി .ബാലകൃഷ്ണൻ, സി.പി സദക്കത്തുള്ള, ബഷീർ മേലടി, മുജേഷ് ശാസ്ത്രി എന്നിവർ സംസാരിച്ചു.