കണ്ണൂരില്‍ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റവരിൽ ഒരാൾ മരിച്ചു
സി.പി.എം പ്രവര്‍ത്തകൻ പാനൂര്‍ കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്

കണ്ണൂര്‍: പാനൂരിൽ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റവരിൽ ഒരാൾ മരിച്ചു. സി.പി.എം പ്രവര്‍ത്തകൻ പാനൂര്‍ കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം.
ബോംബ് നിര്‍മാണത്തിനിടെയാണ് രണ്ടുപേർക്ക് പരിക്കേറ്റിരുന്നു . വിനീഷ് വലിയ പറമ്പത്ത്, ഷെറിന്‍ കാട്ടിന്റവിട എന്നിവര്‍ക്കാണ് പരുക്കേറ്റത്. സി.പി.എം പ്രവർത്തകൻ വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെ രാത്രിയാണ് ബോംബ് സ്ഫോടനമുണ്ടായത്.
നിർമാണത്തിലിരിക്കുന്ന വീടിൻ്റെ ടെറസിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ഉഗ്ര സ്ഫോടനം നടന്നത്. മരിച്ച ഷെറിന്റെ ഇരുകൈപ്പത്തി അറ്റുപോയിരുന്നു. കൂടാതെ മുഖത്തും ഗുരുതര പരിക്കേറ്റിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് വിദഗ്‌ധ ചികിത്സക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.