headerlogo
recents

കോണ്‍ഗ്രസിനെയും ബിജെപിയെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി

സിഎഎ വിഷയത്തില്‍ കോണ്‍ഗ്രസിന് നിലപാടില്ലെന്നും ബിജെപിക്ക് രണ്ടാം സ്ഥാനം പോലും കിട്ടില്ലെന്നും മുഖ്യമന്ത്രി

 കോണ്‍ഗ്രസിനെയും ബിജെപിയെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി
avatar image

NDR News

06 Apr 2024 06:21 PM

തിരുവനന്തപുരം: സിഎഎ വിഷയത്തില്‍ കോണ്‍ഗ്രസിന് നിലപാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തില്‍ ഒരിടത്തും ബിജെപിക്ക് രണ്ടാം സ്ഥാനം പോലും കിട്ടില്ലെന്നും ഒരിടത്തും ജയിക്കാനാകില്ലെന്നും പറഞ്ഞു. വര്‍ഗീയ രാഷ്ട്രീയത്തെ കേരളത്തില്‍ മണ്ണുറപ്പിക്കാന്‍ അനുവദിക്കില്ല. 

     കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ബിജെപി ഇതര പാര്‍ട്ടികളുടെ നേതാക്കളെ തേടി നടക്കുകയാണ്. അതിനെയാകെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറുണ്ടോ എന്നും പിണറായി വിജയന്‍ ചോദിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ വരുമ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നത്. അല്ലാത്തപ്പോള്‍ ഏജന്‍സികള്‍ക്ക് ഒപ്പം നില്‍ക്കും. 

    ഇതിന്റെ നല്ല ഉദാഹരണമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്. ആദ്യം ആരോപണം മൂര്‍ച്ഛിപ്പിച്ചത് കോണ്‍ഗ്രസാണ്. ഇപ്പോള്‍ അറസ്റ്റിന് എതിരെ വന്നിരിക്കുന്നു. നല്ല കാര്യം. പക്ഷേ നേരത്തെ തെറ്റ് പറ്റി എന്ന് പറയാനുള്ള ആര്‍ജവം ഉണ്ടോയെന്നും പിണറായി വിജയന്‍ ചോദിച്ചു.

NDR News
06 Apr 2024 06:21 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents