മൊബൈൽ പൈലിങ് വാഹനമിടിച്ച് ഒരാൾ മരിച്ചു
അപകടമുണ്ടായത് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ

ചേന്ദമംഗലം: എറണാകുളത്ത് മൊബൈൽ പൈലിങ് വാഹനം ഇടിച്ച് ഒരാൾ മരിച്ചു. പത്രവിതരണക്കാരനായ സോമനാ(72)ണ് മരിച്ചത്. ചേന്ദമംഗലത്ത് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. പത്രം എടുക്കുന്നതായി ചേന്ദമംഗലത്ത് എത്തിയതായിരുന്നു സോമൻ.
ദേശീയപാത നിര്‍മാണത്തിനായി എത്തിച്ച മൊബൈൽ പൈലിങ് വാഹനമാണ് അപകടം ഉണ്ടാക്കിയത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ജീവൻ നഷ്ടപ്പെടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിയന്ത്രണം വിട്ട വാഹനം നാല് കടകൾ കൂടി ഇടിച്ച് കയറി നാശനഷ്ടമുണ്ടാക്കി. അപകടത്തില്‍ ഒരു കട പൂര്‍ണമായും തകര്‍ ന്നു.