വടകര സ്വദേശി ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി
ചേറോട് ഈസ്റ്റ് മാണിക്കോത്ത് താഴക്കുനി സുധീഷ് ആണ് മരിച്ചത്
മസ്‌കത്ത്: ഹൃദയാഘാതത്തെ തുടർന്ന് വടകര സ്വദേശി ഒമാനില്‍ നിര്യാതനായി. വടകര ചേറോട് ഈസ്റ്റ് മാണിക്കോത്ത് താഴക്കുനി സുധീഷ് (39) ആണ് നിസ്‌വയില്‍ മരിച്ചത്. ചോറോട്ടു മീത്തൽ കൃഷ്ണൻ്റെയും കൂമുള്ളി പറമ്പത്ത് ശാന്തയുടെയും മകനാണ്.
നിസ്‌വയിലെ സ്വകാര്യ ആശുപത്രിയില്‍ ബയോ മെഡിക്കല്‍ കോണ്‍ട്രാക്ട് കമ്പനി സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നിസ്‌വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.