headerlogo
recents

കോവിഡ് ബൂസ്റ്റര്‍ ഡോസെന്ന് വിശ്വസിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ് നല്‍കി അജ്ഞാതന്‍ കടന്നു

സിറിഞ്ച് ഉള്‍പ്പെടെ വീട്ടില്‍ ഉപേക്ഷിച്ച് യുവാവ് കടന്നുകളഞ്ഞത്

 കോവിഡ് ബൂസ്റ്റര്‍ ഡോസെന്ന് വിശ്വസിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ് നല്‍കി അജ്ഞാതന്‍ കടന്നു
avatar image

NDR News

22 Apr 2024 08:11 PM

പത്തനംതിട്ട: കോവിഡ് ബൂസ്റ്റര്‍ ഡോസെന്ന് വിശ്വസിപ്പിച്ച് വയോധികയ്ക്ക് രണ്ടു ഡോസ് കുത്തിവയ്പ്പ് നല്‍കി അജ്ഞാതന്‍ കടന്നുകളഞ്ഞു. റാന്നി വലിയകലുങ്കില്‍ വീട്ടില്‍ക്കയറിയാണ് അജ്ഞാതന്‍ വയോധികയ്ക്ക് കുത്തിവയ്പ്പ് നല്‍കിയത്. സംഭവത്തില്‍ റാന്നി പൊലീസ് അന്വേഷണം ആരംഭിച്ചു.

      ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വയോധിക ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ അജ്ഞാതൻ നിർബന്ധിച്ച് വാക്സിൻ എടുപ്പിക്കുകയായിരുന്നു. മക്കളെ വിവരം അറിയിക്കാമെന്നും അവര്‍ ഉള്ളപ്പോള്‍ കുത്തിവയ്പ്പ് നടത്തിയാല്‍ മതിയെന്നും വയോധിക യുവാവിനോട് പറഞ്ഞെങ്കിലും എന്നാല്‍ പിന്നീട് യുവാവ് നിര്‍ബന്ധിച്ചപ്പോള്‍ വയോധിക കുത്തിവയ്പ്പ് എടുക്കാമെന്ന് സമ്മതിക്കുകയായിരുന്നു.

      രണ്ട് പ്രാവശ്യം നടുവിന് കുത്തിവയ്പ്പ് എടുത്തെന്നാണ് വയോധിക പറയുന്നത്. കുത്തിവയ്പ്പിന് പിന്നാലെ സിറിഞ്ച് ഉള്‍പ്പെടെ വീട്ടില്‍ ഉപേക്ഷിച്ച് യുവാവ് മടങ്ങി. ഇയാളെ ഇതിനുമുമ്പ് കണ്ടിട്ടില്ലെന്നാണ് വയോധിക പറയുന്നത്. കുത്തിവയ്‌പ്പെടുത്ത അജ്ഞാതനുവേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

NDR News
22 Apr 2024 08:11 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents