ബൈക്ക് ഇടിച്ചത് ചോദ്യം ചെയ്ത കായികതാരത്തിന് മർദ്ദനം
ദിശമാറി ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം സൈക്കിളിൽ ഇടിച്ചാണ് അപകടമുണ്ടായത്

നിലമ്പൂര്‍: കരുളായില്‍ ബൈക്ക് ഇടിച്ചത് ചോദ്യം ചെയ്ത ദേശീയ കായിക താരത്തിന് നേരെ മര്‍ദ്ദനം. കരുളായി വരക്കുളത്തെ പാലക്കാമറ്റം മുഹമ്മദ് ഷാനാണ് മർദ്ദനമേറ്റത്. ദിശ മാറി വന്ന ബൈക്ക് ഇടിച്ചത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണം.
ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. മുഹമ്മദ് ഷാന്‍ സഞ്ചരിച്ചിരുന്ന സൈക്കിളില്‍ ദിശമാറി ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ ഷാൻ ഇത് ചോദ്യം ചെയ്തതാണ് അക്രമത്തില്‍ കലാശിച്ചത്.
ഫുട്‌ബോള്‍ പ്രാക്ടീസ് ചെയ്യാന്‍ പോകും വഴി വീടിന്റെ നൂറു മീറ്റര്‍ അകലെ വെച്ചാണ് ആക്രമണമുണ്ടായത്. മർദ്ദനത്തില്‍ ഷാനിൻ്റെ കൈകാലുകളുടെ എല്ലുകള്‍ക്ക് പൊട്ടലുണ്ട്. കരുളായി സ്വദേശികളായ കണ്ടാല്‍ അറിയാവുന്ന മൂന്ന് പേരാണ് മര്‍ദ്ദനത്തിന് പിന്നിലെന്നു ഷാൻ പരാതിപ്പെട്ടു. ഇവര്‍ ലഹരി ഉപയോഗിക്കുന്നവരാണെന്നും ആരോപണമുണ്ട്. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പൂക്കോട്ടുംപാടം പോലീസ് കേസെടുത്തു.