എരവട്ടൂരിൽ പെട്രോൾ ബോംബ് സ്ഫോടനം
സ്ഫോടനം നടന്നത് ഇന്നലെ രാത്രി 10 മണിയോടെ

പേരാമ്പ്ര: എരവട്ടൂർ പാറപ്പുറത്ത് പെട്രോൾ ബോംബ് സ്ഫോടനം. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പാറപ്പുറം മന്ന ബേക്കറിക്ക് സമീപത്താണ് സ്ഫോടനം നടന്നത്.
സ്ഫോടനത്തിൽ ആർക്കും പരിക്കില്ല. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. സ്ഫോടനത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.