ഇടിമിന്നലേറ്റ് ഫാക്ടറിയിലെ വാച്ചർ മരിച്ചു
അപകടമുണ്ടായത് ഇന്ന് വൈകീട്ടോടെ
കൊല്ലം: ഇടിമിന്നലേറ്റ് കശുവണ്ടി ഫാക്ടറിയിലെ വാച്ചർക്ക് ദാരുണാന്ത്യം. ഓണാമ്പലത്തെ സ്വകാര്യ കശുവണ്ടി ഫാക്ടറിയിലെ വാച്ചറായ പത്തനംതിട്ട സ്വദേശി തുളസീധരൻ പിള്ള(63) യാണ് മരിച്ചത്.
അപകടത്തിൽ രണ്ട് വനിതാ ജീവനക്കാർക്കും പരിക്കേറ്റു. ഇന്ന് വൈകിട്ട് 3.45ന് ആയിരുന്നു സംഭവം. സമീപത്തെ കടയിൽനിന്നു ചായ കുടിച്ച ശേഷം തിരിച്ചു ഫാക്ടറിയിലേക്കു കയറി ഗേറ്റ് അടയ്ക്കുന്നതിനിടെയാണ് തുളസീധരന് മിന്നലേറ്റത്.
ഉടനെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

