headerlogo
recents

സംസ്ഥാനത്ത് സൂര്യാതപമേറ്റ് ഒരു മരണം കൂടി

കെട്ടിട നിര്‍മാണ ജോലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു

 സംസ്ഥാനത്ത് സൂര്യാതപമേറ്റ് ഒരു മരണം കൂടി
avatar image

NDR News

30 Apr 2024 09:06 PM

ആലപ്പുഴ: സംസ്ഥാനത്ത് സൂര്യാതപമേറ്റ് ഒരാൾകൂടി മരിച്ചതായി സ്ഥിരീകരിച്ചു. ആലപ്പുഴ ചെട്ടികാട് പുത്തൻപുരക്കൽ സുഭാഷാ(34)ണ് മരിച്ചത്. കെട്ടിട നിര്‍മാണ ജോലിക്കിടെ ഇലക്ട്രീഷ്യനായ സുഭാഷ് കുഴഞ്ഞുവീഴുകയായിരുന്നു. സുഭാഷിന് ഹൃദയാഘാതവുമുണ്ടായതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു.

      ചെട്ടിക്കാട് കെട്ടിട നിർമാണത്തിനിടെ ഇലക്ട്രിക്കൽ ജോലികൾ ചെയ്യുമ്പോഴാണ് സുഭാഷ് കുഴഞ്ഞു വീണത്. വീടിന് പുറത്തായിരുന്നു ഈ സമയം സുഭാഷിന് ജോലി. കുഴഞ്ഞു വീണയുടൻ തന്നെ ഇദ്ദേഹത്തിന് ഹൃദയാഘാതവുമുണ്ടായെന്നാണ് വിവരം. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു.

      സൂര്യാതപവുമേറ്റതിന്റെ ഭാഗമായാണ് ഹൃദയാഘാതമുണ്ടായതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ തന്നെ മരണം സൂര്യാതപമേറ്റാണെന്ന് അറിയിക്കുകയായിരുന്നു.

NDR News
30 Apr 2024 09:06 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents