ഡൽഹിയിൽ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; പരീക്ഷകൾ മാറ്റിവെച്ചു
ബോംബ് സ്‌ക്വാഡും ഡല്‍ഹി അഗ്നിരക്ഷാസേനയും തിരച്ചില്‍ തുടരുന്നു

ഡല്‍ഹി: ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്കുനേരെ ബോംബ് ഭീഷണി. ചാണക്യപുരിയിലെ സംസ്‌കൃതി സ്‌കൂള്‍, മയൂര്‍ വിഹാറിലെ മദര്‍ മേരി സ്‌കൂള്‍, വസന്ത്കുഞ്ജിലേയും ദ്വാരകയിലേയും ഡല്‍ഹി പബ്ലിക്ക് സ്‌കൂള്‍, സാകേതിലെ അമിറ്റി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണി നിലനിൽക്കുന്നത്. ഭീഷണിയെത്തുടര്‍ന്ന് മദര്‍ മേരി സ്‌കൂളില്‍ നടന്നുവരുന്ന പരീക്ഷ നിര്‍ത്തിവെച്ചു. സ്കൂളിൻ്റെ പരിസരത്തുനിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
കൂടുതല്‍ സ്‌കൂളുകള്‍ക്ക് ഇ- മെയിലില്‍ ഭീഷണിസന്ദേശം ലഭിച്ചതായി വിവരമുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ബോംബ് സ്‌ക്വാഡും ഡല്‍ഹി അഗ്നിരക്ഷാസേനയും ഇവിടങ്ങളിൽ തിരച്ചില്‍ നടത്തുന്നുണ്ട്.
ഭീഷണിസന്ദേശം ലഭിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ വിദ്യാര്‍ഥികളെ അടിയന്തരമായി തിരിച്ചയക്കുന്നതായി രക്ഷിതാക്കള്‍ക്ക് ഇ- മെയില്‍ സന്ദേശവും അയച്ചിട്ടുണ്ട്. വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ രക്ഷിതാക്കൾ സ്കൂളിലെത്തി കുട്ടികളെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോയികൊണ്ടിരിക്കുകയാണ്.