headerlogo
recents

ഉഷ്ണ തരംഗം: റേഷൻ കട സമയത്തിൽ മാറ്റം

പുതുക്കിയ സമയം രാവിലെ 8 മുതൽ 11 വരെയും വൈകീട്ട് 4 മുതൽ 8 വരെയും

 ഉഷ്ണ തരംഗം: റേഷൻ കട സമയത്തിൽ മാറ്റം
avatar image

NDR News

03 May 2024 08:20 PM

കൊച്ചി: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത വർദ്ധിച്ച സാഹചര്യത്തിൽ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. രാവിലെ എട്ടു മുതൽ 11 വരെയും വൈകിട്ട് നാലു മുതൽ എട്ടു വരെയുമാക്കി ക്രമീകരിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.

      സംസ്ഥാനത്ത് താപനില ഉയരുകയാണ്. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. പാലക്കാട് ചൂട് 40 ഡിഗ്രി എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 39 ഡിഗ്രിയും, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി വരെയും ചൂട് ഉയരാൻ സാധ്യതയുണ്ട്. 

      പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നും മുന്നറിയിപ്പുണ്ട്.

NDR News
03 May 2024 08:20 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents