കുന്ദമംഗലത്ത് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മൊബെെൽ ഫോണിലെ ടോർച്ച് ലൈറ്റ് ഓൺ ചെയ്യുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു

കുന്ദമംഗലം: മൊബൈൽ ഫോണിലെ ടോർച്ച് ലൈറ്റ് ഓൺ ചെയ്യുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ചു. കിഴക്കേ പാലക്കാട്ടിൽ സജിത്തിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. സജിത്ത് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. വയറിങ് തൊഴിലാളിയായ സജിത്ത് ജോലിസ്ഥലത്ത് മുറിയിൽ വെളിച്ചത്തിനായി ഫോണിലെ ലൈറ്റ് ഓണാക്കിയപ്പോൾ ഫോൺ വൈബ്രേറ്റ് ചെയ്യുകയായിരുന്നു. ഉടനെ സമീപത്തെ മേശയിൽ വെച്ചപ്പോഴേക്കും ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു.
മൂന്നരവർഷം പഴക്കമുള്ള ആൻഡ്രോയിഡ് ഫോണാണ് പൊട്ടിത്തെറിച്ചത്. സജിത്തിൻ്റെ സമയോചിതമായ ഇടപെടൽ കൊണ്ട് പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.