സിംഗപ്പൂർ യാത്ര വെട്ടിച്ചുരുക്കി ; മുഖ്യമന്ത്രി ദുബായിലെത്തി
ദുബായിൽ നിന്ന് ഓൺലൈൻ വഴിയാണ് ഇന്ന് രാവിലെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്
തിരുവനന്തപുരം: സിംഗപ്പൂർ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് ദുബായിലെത്തി. നേരത്തെ 19ന് ദുബായിൽ എത്തുമെന്നായിരുന്നു അറിയിച്ചത്.
മുഖ്യമന്ത്രി ദുബായിൽ നിന്ന് ഓൺലൈൻ വഴിയാണ് ഇന്ന് രാവിലെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്. 20ന് കേരളത്തില്‍ എത്തുമെന്നു മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു. നിയമസഭ സമ്മേളനം ചേരുന്ന തീയതി സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനം എടുത്തില്ല.
മുഖ്യമന്ത്രി കേരളത്തില്‍ എത്തിയതിനു ശേഷം അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് സൂചന.

