ഭാര്യയെ ചുറ്റികക്ക് അടിച്ച് പരിക്കേൽപ്പിച്ചു; ഭർത്താവ് പിടിയിൽ
ഫോണ്‍ ചെയ്ത് കാടിനുള്ളിലേക്ക് വിളിച്ചുവരുത്തിയശേഷമാണ് ആക്രമണം.ഇവർ തമ്മിൽ ഏറെ നാളായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

തിരുവനന്തപുരം:കരുമൺകോട് വനമേഖലയില്‍ വെച്ച് ഭാര്യയെ ഭർത്താവ് ചുറ്റികക്ക് അടിച്ചു പരിക്കേൽപ്പിച്ചു.പാലോട് സ്വദേശി ഷൈനിക്ക് ആണ് പരിക്കേറ്റത്. ഷൈനിക്ക് തലയ്ക്കും കാലിനും പരിക്കേറ്റു.
സംഭവത്തില്‍ ഷൈനിയുടെ ഭർത്താവ് സോജിയെ പാങ്ങോട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.ഷൈനിയെ ഫോണിൽ വിളിച്ചു വരുത്തിയ ശേഷം മർദ്ദിക്കുകയായിരുന്നു. ഇരുവരും തമ്മിൽ ഏറെ നാളായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഷൈനിയുടെ രണ്ട് കാൽ മുട്ടുകളും ചുറ്റികക്ക് അടിച്ചു പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഷൈനിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.