headerlogo
recents

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ അമ്മയുടേയും സഹോദരിയുടേയും ജാമ്യാപേക്ഷയിൽ നാളെ വിധിപറയും

പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചു

 പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ അമ്മയുടേയും സഹോദരിയുടേയും ജാമ്യാപേക്ഷയിൽ നാളെ വിധിപറയും
avatar image

NDR News

27 May 2024 04:33 PM

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതിയുടെ അമ്മയും സഹോദരിയും നൽകിയ മുൻകൂർ ജാമ്യാപേക്ഷയില്‍ വിധി നാളെ. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. രാഹുലിൻ്റെ അമ്മ ഉഷാ കുമാരി, സഹോദരി കാർത്തിക എന്നിവർക്കെതിരെ സ്ത്രീധന പീഡന കുറ്റം ചുമത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് മുൻകൂർ ജാമ്യം തേടിയത്.

       ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ടു തവണ അന്വേഷണ സംഘം നോട്ടീസ് നൽകിയെങ്കിലും ഇവർ എത്തിയിരുന്നില്ല. അതേസമയം, കേസിൽ പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചു. രാഹുലിനെ വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

NDR News
27 May 2024 04:33 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents