കോഴിക്കോട് ബീച്ചിൽ ഏഴ് പേർക്ക് ഇടിമിന്നലേറ്റു
ഒരാളുടെ നില ഗുരുതരം
കോഴിക്കോട്: ഇടിമിന്നലില്‍ ഏഴുപേര്‍ക്ക് പരിക്ക്. കോഴിക്കോട് സൗത്ത് ബീച്ചില്‍ വിശ്രമിച്ചവര്‍ക്കും ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ ഒരാള്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.
17 വയസ്സുള്ള ഒരാൾ ഉൾപ്പെടെ എഴുപേർക്കാണ് പരിക്കേറ്റത്. ഇതിൽ ആറു പേരുടെ ആരോഗ്യ നില തൃപ്തികരമാണ്. ലോറിയുടെ മുകളില്‍ കയറി പണി ചെയ്യുകയായിരുന്ന രണ്ട് പേര്‍ മിന്നലേറ്റ് താഴെ വീണു.
ചാപ്പയില്‍ സ്വദേശികളായ മനാഫ്, സുബൈര്‍, അനില്‍ അഷ്‌റ്ഫ്, സലീം, അബദുള്‍ ലത്തിഫ്, ജംഷീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

