തൃശൂരിലും,പാലക്കാടും ഇന്ന് വീണ്ടും ഭൂചലനം
പുലര്‍ച്ചെ 3.55 നാണ് ഭൂചലനം അനുഭവപ്പെട്ടത്

തൃശ്ശൂര്‍: തൃശ്ശൂരിലും പാലക്കാടും ഇന്ന് വീണ്ടും നേരിയ ഭൂചലനം . ജില്ലകളുടെ വിവിധ ഭാഗങ്ങളിലാണ് ഇന്ന് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. പുലര്‍ച്ചെ 3.55 നാണ് ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം, എരുമപ്പെട്ടി, വേലൂര്‍, വടക്കാഞ്ചേരി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ മുഴക്കം കേട്ടുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഭൂചലനം ഏതാനും സെക്കന്റുകളോളം നീണ്ടു നിന്നു. പാലക്കാട് ജില്ലയിലെ തൃത്താല, തിരുമറ്റിക്കോട്, ആനക്കര തുടങ്ങിയ പ്രദേശങ്ങളിലും പ്രകമ്പനമുണ്ടായി. ഇരുസ്ഥലത്തും ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.