കാക്കൂർ സരസ്വതി വിദ്യാമന്ദിർ അന്താരാഷ്ട്ര യോഗ ദിനവും, ലോക സംഗീത ദിനവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു
രമേഷ് വീര്യമ്പ്രം ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

കാക്കൂർ: കാക്കൂർ സരസ്വതി വിദ്യാമന്ദിർ അന്താരാഷ്ട്ര യോഗ ദിനവും, ലോക സംഗീത ദിനവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രമേഷ് വീര്യമ്പ്രം ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. വിദ്യാലയ സമിതി പ്രസിഡൻ്റ് ശശീന്ദ്രൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദ്യാലയ യോഗ അധ്യാപിക ധന്യ യോഗ ദിന സന്ദേശം നൽകി.
വിദ്യാനികേതൻജില്ലാ സമിതി അംഗവും, വിദ്യാലയപ്രഭാരി യുമായ .ഷീല ടീച്ചർ, സമിതി സെക്രട്ടറി ഷൺമുഖൻമാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു. സരിത സ്വാഗതം പറഞ്ഞ ചടങ്ങിന് ലതിക നന്ദി പറഞ്ഞു. ശേഷം വിദ്യാലയ സമിതി അംഗങ്ങൾ, വനിതകൾ കുട്ടികൾ എന്നിവരുടെ യോഗ പ്രദർശനവും നടന്നു.