headerlogo
recents

കേരള പോലീസ് അസോസിയേഷൻ 38ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നടന്നു.

പോലീസ് ബാരക്കിൽ ഡിവൈഎസ്പി ഷൈജു പി .എൽ ഉദ്ഘാടനം ചെയ്തു.

 കേരള പോലീസ് അസോസിയേഷൻ  38ാം  ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നടന്നു.
avatar image

NDR News

29 Jun 2024 09:37 PM

നാദാപുരം :കേരള പോലീസ് അസോസിയേഷൻ 38ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നടന്നു.നാദാപുരം പോലീസ് ബാരക്കിൽ ഡിവൈഎസ്പി ഷൈജു പി .എൽ ഉദ്ഘാടനം ചെയ്തു. ജൂലൈ 19, 20 തീയ്യതികളായി നാദാപുരത്ത് ഓത്തിയിൽ ഓഡിറ്റോറിയത്തിൽ വച്ചാണ് ജില്ലാ സമ്മേളനം നടക്കുന്നത്. സ്വാഗതസംഘം ചെയർമാൻ ജിതേഷ് വി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൺവീനർ ശരത്ത് കൃഷ്ണ.പി സ്വാഗതം പറഞ്ഞ ചടങ്ങിന് ജില്ലാ കമ്മിറ്റി അംഗം സുരേഷ് കുമാർ നന്ദി പറഞ്ഞു.

             കേരള പോലീസ് ഓഫീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം അനിൽ കുമാർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ പി എ ജില്ലാ സെക്രട്ടറി സുഖിലേഷ് , പ്രസിഡൻ്റ് ഷനോജ് ജില്ലാ ട്രഷറർ സജിത്ത് , സംസ്ഥാന നിർവാഹക സമിതി അംഗം സുധീഷ് കെ എന്നിവർ പങ്കെടുത്തു.

 

NDR News
29 Jun 2024 09:37 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents