ദുബായിൽ തടവിലാക്കപ്പെട്ട ഇന്ത്യക്കാരുടെ മോചനത്തിന് നയതന്ത്ര ഇടപെടൽ വേണം; കേരള പ്രവാസി സംഘം
തങ്ങളുടേതല്ലാത്ത കുറ്റത്തിന് 61 മലയാളികൾ ഉൾപ്പെടെയുള്ള ആളുകൾ ജയിലിൽ കഴിയുന്നുണ്ട്.

ദുബായ് :ദുബായിൽ തടവിലാക്കപ്പെട്ട മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ മോചനത്തിന് നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ട് കേരള പ്രവാസി സംഘം. തങ്ങളുടേതല്ലാത്ത കുറ്റത്തിന് 61 മലയാളികൾ ഉൾപ്പെടെയുള്ള ആളുകൾ ജയിലിൽ കഴിയുന്നുണ്ട്. പെൺകുട്ടികൾ ഉൾപ്പെടെയുള്ള വരാണ് ഇങ്ങനെ ജയിലിൽ കഴിയുന്നത്.
ദുബായിലുള്ള ഒരു ചൈനീസ് കമ്പനി യുഎഇ നിയമം ലംഘിച്ചു എന്നാരോപിച്ച് ജീവനക്കാരെയും, തൊഴിലാളികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർ തൊഴിലന്വേഷിച്ച്മറുനാട്ടിൽ പോയവരാണെന്നും, യാതൊരുവിധ ക്രമക്കേടുകൾ നടത്തിയിട്ടില്ല എന്നും കേരള പ്രവാസി സംഘം വിശദമാക്കി.
നിരപരാധികളായ പ്രവാസികളുടെ മോചനത്തിന് ഇന്ത്യൻ എംബസി ഇടപെടണമെന്നുമാണ് കേരള പ്രവാസി സംഘത്തിന്റെ ആവശ്യം.