കുറ്റ്യാടി പക്രംതളം ചുരത്തില്‍ നാലാം വളവിനും, അഞ്ചാം വളവിനും ഇടയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം.
അപകടത്തില്‍ തൊട്ടില്‍പ്പാലം പൂതംപാറ സ്വദേശിയായ യുവാവിന് പരിക്കേറ്റു.
കുറ്റ്യാടി:പക്രംതളം ചുരത്തില്‍ നാലാം വളവിനും, അഞ്ചാം വളവിനും ഇടയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തൊട്ടില്‍പ്പാലം പൂതംപാറ സ്വദേശിയായ യുവാവിന് പരിക്കേറ്റു. അപകടത്തിൽ ബൈക്കിന് തീ പിടിച്ചു.ചുരം ഇറങ്ങി വരുന്ന കാര്‍, ചുരം കയറിപ്പോകുന്ന ബൈക്കിന് ഇടിക്കുകയായിരുന്നു. കാറും ബൈക്കും കൂട്ടിയിടിച്ചതിന്റെ ആഘാതത്തിനിടെ യുവാവ് ബൈക്കില്‍ നിന്നും തെറിച്ചു വീണതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു.
ചേലക്കാട് നിന്നും ഫയര്‍ഫോഴ്സ് എത്തി തീ പൂര്‍ണ്ണമായും അണച്ചു. കാലിന് പരിക്കേറ്റ യുവാവ് അപകട നില തരണം ചെയ്തു. തൊട്ടില്‍പ്പാലത്ത് പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

