ഇന്ത്യൻ നാവിക സേനയുടെ പൈലറ്റ് ആയി നിയമിതനായ മുയിപ്പോത്ത് സ്വദേശി ലെഫ്റ്റനന്റ് അംഗജ് ശ്രീ വിവേകിനെ അനുമോദിച്ചു.
കേരള സ്റ്റേറ്റ് എക്സ് സർവീസ്മെൻ ലീഗ് ചെറുവണ്ണൂർ യൂണിറ്റാണ് അനുമോദിച്ചത്.
മുയിപ്പോത്ത്:ഇന്ത്യൻ നാവിക സേനയുടെ പൈലറ്റ് ആയി നിയമിതനായ മുയിപ്പോത്ത് സ്വദേശി ലെഫ്റ്റനന്റ് അംഗജ് ശ്രീ വിവേകിനെ അനുമോദിച്ചു.കേരള സ്റ്റേറ്റ് എക്സ് സർവീസ്മെൻ ലീഗ് ചെറുവണ്ണൂർ യൂണിറ്റാണ് അനുമോദിച്ചത്. ഹൈദരാബാദിലെ എയർഫോഴ്സ് അക്കാദമിയിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി ആർ ചൗധരിയിൽ നിന്നും ഗോൾഡൻ വിങ്‌സ് സ്വീകരിച്ചിരുന്നു.
മുയിപ്പോത്തെ അംഗജിന്റെ വീട്ടിൽ നടന്ന പരിപാടിയിൽ യൂണിറ്റ് പ്രസിഡണ്ട് എ പി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട് മേജർ കുഞ്ഞിരാമൻ ലെഫ്റ്റനന്റ് അംഗജിന് ഉപഹാരം നൽകി .അബ്ദുള്ള കടിയങ്ങാട്, രവീന്ദ്രൻ,എം കെ നാരായണൻ എന്നിവർ സംസാരിച്ചു. ചെറുവണ്ണൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ കോവിൽ മണ്ണിൽ നരേന്ദ്രൻ,വിജയലക്ഷ്മി എന്നിവരുടെ മകനാണ് അംഗജ്.

